04:51pm 12 November 2026
NEWS
ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ KBF അംഗങ്ങളുമായി സംവദിച്ചു
11/01/2026  12:33 PM IST
nila
ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ KBF അംഗങ്ങളുമായി സംവദിച്ചു

ദോഹ: ഹ്രസ്വസന്ദർശന ത്തിനായി ഖത്തറിൽ എത്തിയ ഗുരുവായൂർ എംഎൽഎ  എൻ. കെ. അക്ബർ മലയാളി സംരംഭകരുടെ സംഘടനയായ കേരള ബിസിനസ് ഫോറം (KBF) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽപങ്കെടുത്തു.കെ ബി എഫ് പ്രസിഡന്റ്  ഷഹീൻ ഷാഫി അധ്യക്ഷത വഹിച്ചു.
അംഗങ്ങളുമായി എംഎൽഎ സംവദിക്കുകയും പ്രവാസി വ്യവസായ മേഖല നേരിടുന്ന വിഷയങ്ങൾക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.KBF അംഗങ്ങൾ ചേർന്ന്ആദരസൂചകമായി  എൻ. കെ.അക്ബറിന് മൊമെൻ്റോ നൽകി.
KBF ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതവുംട്രഷറർ  ബിജു സി.കെ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img